LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, July 13, 2023

Coming soon

 

Countdown

Thursday, September 2, 2021

സേമിയ പായസം

+-----+-------+-------+------+-----+-----+-----+-----+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*സേമിയ പായസം*_ +------+-----+------+------+------+-----+-----+------+ ഇന്ന് നാലാം ഓണം . ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയത്തോടെയാണ് അവസാനത്തിലേക്ക് നീങ്ങുന്നത്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. _നാലാമോണം പൊടിപൂരമെന്നാണ് പറയാറ്._ _ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. നാലാമോണം നക്കീം തുടച്ചും എന്നൊരു പഴഞ്ചൊല്ലുമുണ്ട്. നാലാം ഓണം കഴിഞ്ഞാല്‍ പിന്നെ അടുത്ത ചിങ്ങമാസ പുലരിക്കായുളള കാത്തിരിപ്പായി._ _നാലാം ഓണത്തിന്‌ നക്കീം തുടച്ചും തിന്നുന്നതിനൊപ്പം അടിപൊളി സേമിയ പായസം കൂടി ആയാലൊ ?_ ___________________________________ *ചേരുവകൾ* _________________________________ _സേമിയ (Vermicelli) - I കപ്പ്_ _പാൽ - 4 കപ്പ്_ _പഞ്ചസാര -1/2 കപ്പ്_ _മിൽക്ക് മെയ്ഡ് - 1/2 ടിൻ_ _ചൗവ്വരി (sago) - 3 ടേബിൾ സ്പൂൺ_ _ഏലക്കാ പൊടി - 1/4 ടിസ്പൂൺ_ ___________________________________ *ഉണ്ടാക്കുന്നവിധം* ----------------------------------------------------- _ആദ്യം 1 1/2 കപ്പ് വെള്ളം തിളക്കുമ്പോൾ ചൗവ്വരി ഇട്ട് വേവിച്ച് അരിച്ച് എടുക്കണം ._ _ചൗവ്വരി വേകുന്ന സമയം1 സ്പൂൺ നെയ്യ് ഒഴിച്ച് സേമിയ വറുക്കണം._ _പാൽ തിളക്കുമ്പോൾ വറുത്ത സേമിയയും വേവിച്ച ചൗവ്വരിയും ഇട്ട് സേമിയ വേരുന്നത്‌ വരെ ഇളക്കണം. ( കനം കുറഞ്ഞ സേമിയ ആണ് എടുത്തേ .. അത് വേകാൻ 6 -7 മിനിട്ട് മതി )_ _സേമിയ വെന്താൽ പഞ്ചസാരയും മിൽക്ക് മെയ്ഡും ചേർത്തിളക്കി ഇത്തിരി കുറുകി വരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് ഇളക്കി ഓഫ് ചെയ്യണം._ _ആവശ്യമുള്ള അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തിട്ടാൽ പായസം റെഡി ..._ +-----+-------+------+-------+------+------+------+

വെളളയപ്പം

+-----+-------+-------+------+--------+-------+------+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*വെള്ളയപ്പം*_ +-------+-------+-------+--------+-------+-------+------+ _നല്ല മൃദുലവും രുചികരവുമായ വെള്ളയപ്പം തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം._ __________________________________ *ചേരുവകള്‍* ___________________________________ _പച്ചരി - 2 കപ്പ്_ _ചോറ് - 1 കപ്പ്_ _ചിരകിയ തേങ്ങ - ½ കപ്പ്_ _ഉപ്പ് - ആവശ്യത്തിന്_ _പഞ്ചസാര - ¼ ടീസ്പൂണ്‍_ _യീസ്റ്റ് - 1 ടീസ്പൂണ്‍_ _നെയ്യ് - 2 ടീസ്പൂണ്‍_ _ചെറുചൂടുവെള്ളം - ¼ കപ്പ്_ ___________________________________ *തയ്യാറാക്കുന്ന വിധം* ___________________________________ _ചൂടുവെള്ളത്തില്‍ പഞ്ചസാര, യീസ്റ്റ് ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക._ _അരി 4 മണിക്കൂറെങ്കിലും കുതിര്‍ത്തു വച്ചിരിക്കണം. ഈ അരി, തേങ്ങ എന്നിവ നല്ലപോലെ അരച്ചെടുക്കണം.കൂടെ ചോറുകൂടി ചേര്‍ക്കണം._ _( ഈ അരി അരയ്ക്കുവാനായി വെള്ളത്തിനു പകരം തേങ്ങാവെള്ളം ചേര്‍ക്കാം. തേങ്ങയ്ക്കു പകരം തേങ്ങാപാലും ചേര്‍ക്കാം. അങ്ങനെ ആണെങ്കില്‍ വെള്ളം അതിനനുസരിച്ച് കുറയ്ക്കണം. )_ _ഇതിലേക്ക്‌ യീസ്റ്റ് പഞ്ചസാര മിശ്രിതം ചേര്‍ക്കണം. ഇത് പൊങ്ങാനായി കുറഞ്ഞത് 8 മണിക്കൂറെങ്കിലും വച്ചിരിക്കണം._ _നല്ലപോലെ പൊങ്ങിയ മാവ് അപ്പച്ചട്ടി അടുപ്പത്തുവച്ച് ചൂടാക്കി ചട്ടിയില്‍ എണ്ണ പുരട്ടി ഓരോ തവി മാവ് ഒഴിച്ച് ഒന്നു ചുറ്റിയ ശേഷം തീ കുറച്ച് അടപ്പ് മൂടി ചുട്ടെടുക്കുക._ _മറിച്ചിടരുത്. നല്ല മൃദുവായ അപ്പം ലഭിക്കും. അറ്റം നല്ലപോലെ മൊരിഞ്ഞിരിക്കണം._ _വെജിറ്റബിള്‍ കുറുമ, ചിക്കന്‍ കുറുമ, സ്റ്റൂ ഇവയ്ക്കൊപ്പം കഴിക്കാവുന്നതാണ്._ +------+-------+-------+-------+-------+-------+------+

ചീട

+------+-------+-------+------+------+-------+------+ _*🌶 ഇന്നത്തെ പാചകം 🍳*_ _*ചീട (ശീട )*_ +---------+------+-------+------+------+------+------+ _വൈകിട്ടത്തെ ചായക്ക്‌ ഒപ്പം എല്ലാം കഴിക്കാൻ പറ്റിയ ഒരു നല്ല പലഹാരം ആണ്‌ ചീട. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവം ആണിത്‌._ _____________,_____________________ _*ചേരുവകൾ*_ _________________________________ _പച്ചരി പൊടിച്ചു വറുത്തത് - 1 കപ്പ്‌_ _ഉഴുന്ന് - 2 ടേബിൾ സ്പൂണ്‍_ _തേങ്ങ ചിരകിയത് - 1/2 കപ്പ്‌_ _ജീരകം - 1 ടീ സ്പൂണ്‍_ ,വെണ്ണ / നെയ്യ് - 1 ടേബിൾ സ്പൂണ്‍_ _ഉപ്പ്- ആവശ്യത്തിന്_ _വെള്ളം - 1/2 കപ്പ്‌_ _വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമായത്_ _________,______________,_________ _*പാകം ചെയ്യുന്ന വിധം*_ _______________________________ _ഉഴുന്ന് നന്നായി വറുത്തു തരിയില്ലാതെ പൊടിച്ചെടുക്കുക. അരിപ്പൊടിയിലേക്ക്‌ ഉഴുന്നുപൊടി, വെണ്ണ, തേങ്ങ, ജീരകം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിൻറെ പാകത്തിൽ കുഴച്ചെടുക്കുക._ _അൽപാൽപം മാവെടുത്ത്‌ അരിനെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടി എടുക്കുക._ _മുഴുവൻ മാവും ഇങ്ങനെ ഉരുളകളാക്കി കഴിഞ്ഞാൽ എണ്ണ ചൂടാകാൻ വയ്ക്കാം. ചൂടായ എണ്ണയിൽ ഉരുളകൾ ഇട്ടു ചുവക്കെ വറുത്തു കോരുക. ചൂട് കുറച്ചു വെക്കണം, അല്ലെങ്കിൽ ചീടയുടെ ഉള്ളു നല്ലപോലെ വേവില്ല._ +------+------+------+------+------+------+-------+

ബൺ ദോശ

+-----+------+------+-----+-----+------+-----+-----+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*ബൺ ദോശ*_ +-----+-----+------+------+-----+-----+-----+-----+ _ഇന്ന് നമുക്ക്‌ പ്രഭാത ഭക്ഷണത്തിന് കഴിക്കാൻ പറ്റിയ നല്ല സോഫ്റ്റ്‌ ബൺ ദോശയും കൂടെ ഒരു നാളികേര ചട്ണിയും ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം._ __________________________________ _ബൺ ദോശ_ _*ചേരുവകൾ*_ _________________________________ _1. പച്ചരി /ദോശ റൈസ് -1 1/2 കപ്പ്‌_ _2. ഉലുവ -1/2 ടീസ്പൂൺ_ _3. അവൽ -3/4 കപ്പ്‌_ _4. നാളികേരം -3/4 കപ്പ്‌_ _5. ബേക്കിങ് സോഡ -ഒരു നുള്ള്(ഓപ്ഷണൽ )_ _6. എണ്ണ -1 ടീസ്പൂൺ_ _7. കടുക് -1/4 ടീസ്പൂൺ_ _8. ഉഴുന്ന് പരിപ്പ് -1/2 ടീസ്പൂൺ_ _9. ഇഞ്ചി, പച്ചമുളക് (2 എണ്ണം ), കറിവേപ്പില അരിഞ്ഞത്_ _10. ഉപ്പ്_ __________________________________ _*തയാറാക്കുന്ന വിധം*_ _______________________________ _പച്ചരിയും ഉലുവയും കൂടി കുറച്ചു വെള്ളം ഒഴിച്ച് 6 മണിക്കൂർ കുതിർത്ത് എടുക്കുക._ _അതിനു ശേഷം നന്നായി കഴുകി അവൽ, നാളികേരം എന്നിവ കൂട്ടി കുറച്ചു വെള്ളം ഒഴിച്ച് ഇഡ്ലി മാവ് പരുവത്തിൽ അരച്ചെടുക്കുക._ _അതിലേക്കു ഉപ്പ് ഇട്ട് ഇളക്കി രാത്രി മുഴുവനോ അല്ലെങ്കിൽ ഒരു 8 മണിക്കൂർ എങ്കിലും പൊങ്ങാൻ വയ്ക്കുക._ _അതിനു ശേഷം നന്നായി ഇളക്കി തണുപ്പുള്ള സമയമാണെങ്കിൽ ഒരു നുള്ള് ബേക്കിങ് സോഡ ചേർത്ത് ഇളക്കുക._ _ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വറക്കുക._ _അതിലേക്കു ഇഞ്ചി, പച്ചമുളക്, കറിവേപ്പില അരിഞ്ഞത് ഇട്ട് ഒന്ന് വഴറ്റുക._ _അത്‌ വറവ്‌ മാവിലേക്കു ഇടുക._ _അപ്പ ചട്ടി ചൂടാക്കി ഒരു തവി മാവ് നടുവിലായ് ഒഴിക്കുക. പരത്തി കൊടുക്കണ്ട. ചുറ്റും ഒരു നുള്ള് എണ്ണ ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. മുകൾ ഭാഗം വെന്തശേഷം മറുവശവും വേവിക്കുക._ _ഇനി നാളികേര ചട്ണി തയ്യാറാക്കാം._ __________________________________ _( നാളികേര ചട്ണി )_ _*ചേരുവകൾ*_ ___________________________________ _1. നാളികേരം -1 ചെറിയ കപ്പ്_ _2. തക്കാളി -1/2 എണ്ണം_ _3. ചുവന്ന മുളക് -3 എണ്ണം_ _4. വെളുത്തുള്ളി -2 അല്ലി_ _5. സവാള -1/2 എണ്ണം_ _6. കറിവേപ്പില_ _7. പൊട്ടുകടല -1 1/2 ടേബിൾ സ്പൂൺ_ _8.എണ്ണ -1 ടീസ്പൂൺ_ _9. കടുക് -1/4 ടീസ്പൂൺ_ _10.ഉഴുന്ന് -1/2 ടീസ്പൂൺ_ _11. കറിവേപ്പില_ __________________________________ *തയാറാക്കുന്ന വിധം* ___________________________________ _1 മുതൽ 6 വരെ ഉള്ള ചേരുവകൾ മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക. അതിലേക്കു പൊട്ടുകടലയും ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക._ _ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ചു വെള്ളം ഒഴിച്ച് നന്നായി ഇളക്കുക._ _ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് കറിവേപ്പില എന്നിവ വറത്ത് ഇതിലേക്ക് ഇടുക._ +--------+-------+-------+---------+-------+------+

പാൽ ഉപ്പ്മാവ്

+-------+-------+------+-----+-----+-------+------+ _*🌶 ഇന്നത്തെ പാചകം 🍳*_ _*പാൽ ഉപ്പുമാവ്‌*_ +--------+------+------+------+------+------+-----+ _ഉപ്പുമാവ്‌ എല്ലാവരും കഴിച്ചിട്ടുണ്ടാകും...._ _എളുപ്പത്തിൽ തയ്യാറാക്കാവുന്നതും. രുചികരവുമായ വിഭവമാണ്‌ ഉപ്പുമാവ്‌._ _എന്നാൽ ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്‌. ഒരു വ്യത്യസ്തമായ ഉപ്പുമാവ്‌ ആണ്‌ ; അതാണ്‌ പാൽ ഉപ്പുമാവ്‌._ _ഇടക്ക്‌ ഇങ്ങനെയും പാകം ചെയ്ത്‌ നോക്കു.... വളരെ ടേസ്റ്റിയും ഹെൽത്തിയും ആണിത്‌..._ _________________________________ _*ചേരുവകൾ*_ _____________________________ ▪ _റവ - ഒരു കപ്പ്_ ▪ _ക്യാരറ്റ് - കാൽകപ്പ്_ ▪ _സവാള അരിഞ്ഞത് - ഒരെണ്ണം_ ▪ _പച്ചമുളക് അരിഞ്ഞത് - 5 എണ്ണം_ ▪ _ഇഞ്ചി - ഒരു ചെറിയ കഷണം_ ▪ _പാൽ - അര കപ്പ്_ ▪ _വെള്ളം - ഒരു കപ്പ്_ ▪ _കടുക് - ആവശ്യത്തിന്_ ▪ _ഉഴുന്ന് - ഒന്നര ടേബിൾ സ്പൂൺ_ ▪ _വെളിച്ചെണ്ണ ആവശ്യത്തിന്_ ▪ _ഉപ്പ് - ആവശ്യത്തിന്_ _________________________________ _*തയ്യാറാക്കുന്ന വിധം*_ _________________________________ _ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് ഉഴുന്ന് എന്നിവ പൊട്ടിക്കുക. ഇതിലേക്ക് സവാള ,ഇഞ്ചി ,പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.ശേഷം ക്യാരറ്റ് ചേർത്ത് നന്നായി വഴറ്റുക. ഇത് വഴന്നു വരുമ്പോൾ പാൽ വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. തിളപ്പിച്ച് അതിൽ റവ ചേർത്ത് നന്നായി ഇളക്കുക.ആവിശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.ടേസ്റ്റി പാൽ ഉപ്പുമാവ് റെഡി._ +-------+-------+-------+------+-------+------+------+

ചിക്കൻ സിക്സ് പാക്ക്

+-----+------+------+------+-----+------+------+-----+ _*🌶 ഇന്നത്തെ പാചകം 🍳*_ _*ചിക്കൻ സിക്സ് പാക്ക്*_ +-------+-------+--------+-----+-----+-------+------+ _ഇന്ന് ചിക്കൻ ഉപയോഗിച്ച്‌ ഒരു വെറൈറ്റി വിഭവം ആണ്‌ നാം തയാറാക്കുന്നത്‌ . ചിക്കൻ സിൿസ്‌ പാക്ക്‌ !_ _അപ്പൊ നമുക്ക്‌ ചിക്കൻ സിൿസ്‌ പാക്ക്‌ ഉണ്ടാക്കുന്ന വിധം ഒന്ന് നോക്കാം._ ________________________________ _*ഇതിനാവശ്യമുള്ള സാധനങ്ങള്‍*_ ________________________________ + _ചെറിയ ഇടത്തരം കോഴി - ഒന്ന്_ + _മുളകുപൊടി - രണ്ട് ടേബിള്‍സ്പൂണ്‍_ + _മഞ്ഞള്‍പ്പൊടി - 3/4 ടീസ്പൂണ്‍_ + _ഏലയ്ക്ക, ഗ്രാമ്പൂ, പട്ട - മൂന്ന് വീതം_ + _ചെറിയ ഉള്ളി - പത്തെണ്ണം_ + _വെളുത്തുള്ളി - പത്ത്‌ അല്ലി_ + _ഇഞ്ചി - ഒരു കഷണം_ + _മുട്ട - ഒന്ന്_ + _ലൈം ജ്യൂസ് - ഒരു നാരങ്ങയുടേത്_ + _ചുവപ്പ് കളര്‍ - കുറച്ച്_ + _എണ്ണ, ഉപ്പ് - ആവശ്യത്തിന്_ _______________________________ _*തയ്യാറാക്കുന്ന വിധം*_ _______________________________ ▪ _നന്നായി വൃത്തിയാക്കി എടുത്ത മുഴുവന്‍ ചിക്കനും കത്തികൊണ്ട് നന്നായി വരയുക._ ▪ _അര ടേബിള്‍സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി പിടിപ്പിക്കുക._ ▪ _ചിക്കന്റെ ചിറകുകളും കാലുകളും ചേര്‍ത്തുവെച്ച് നൂല്‍കൊണ്ട് കെട്ടുക._ ▪ _കുക്കറില്‍ ഇറക്കി അര കപ്പ് വെള്ളം ചേര്‍ത്ത് ഒരു വിസില്‍ വരുമ്പോള്‍ പുറത്തു എടുക്കണം_ ▪ _ഏലയ്ക്ക ഗ്രാമ്പൂ പട്ട ഇത് നന്നായി ചൂടാക്കി പൊടിച്ചു എടുക്കണം_ ▪ _ഉള്ളി , വെളുത്തുള്ളി ,ഇഞ്ചി ,ഇതെല്ലാം കൂടി പേസ്റ്റ് ആക്കണം_ ▪ _ഇനി മസാല പൊടിച്ചതും ബാക്കിയുള്ള മഞ്ഞപ്പൊടി ,മുളകുപൊടിയും ,പിന്നെ അരച്ച പേസ്റ്റും ഒരു പാത്രത്തില്‍ ആക്കി ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് നാരങ്ങാ ജ്യൂസും ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കളറും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക ._ ▪ _ഈ മസാല ചൂടാറിയ ചിക്കനില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കണം_ ▪ _അതിനുശേഷം കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ ഇറക്കിവെക്കുക._ ▪ _എല്ലാ ഭാഗവും ഒരുപോലെ ചുവപ്പാകുന്നതുവരെ പൊരിച്ചെടുക്കുക._ _ചിക്കന്‍ സിക്സ് പായ്ക്ക് റെഡി._ +-------+------+-------+------+------+-------+---+